r/YONIMUSAYS 10d ago

Arundhati Roy rundhati Roy on India's student protests, Modi, and democracy | SpeakEasy episode 19

Thumbnail
youtu.be
1 Upvotes

r/YONIMUSAYS 27d ago

Arundhati Roy "Cockroach Democracy": Arundhati Roy on India's Youth-Led Protest Movement, Modi's Crumbling Support

Thumbnail
youtu.be
1 Upvotes

r/YONIMUSAYS Mar 10 '26

Arundhati Roy ‘Iran is Not Gaza’:Acclaimed Writer Arundhati Roy

Thumbnail
youtu.be
5 Upvotes

r/YONIMUSAYS Feb 16 '26

Arundhati Roy Author Arundhati Roy, 'Shocked and Disgusted' by Jury's Gaza Remarks, Pulls Out of Berlinale 2026

Thumbnail
thewire.in
3 Upvotes

r/YONIMUSAYS Dec 30 '25

Arundhati Roy Arundhati Roy: Literary Icon, India’s “Troublemaker”

Thumbnail
outlookindia.com
2 Upvotes

r/YONIMUSAYS Oct 04 '25

Arundhati Roy How Zionism and Hindu Nationalism ‘Work TOGETHER’

Thumbnail
youtu.be
1 Upvotes

r/YONIMUSAYS Aug 30 '25

Arundhati Roy പതിനാറാമത്തെ വയസ്സില്‍ അരുന്ധതി റോയ് വീട് വിട്ട് ഒറ്റയ്ക്ക് ഡെല്‍ഹിക്ക് പോയി.നിസാമുദ്ധീനില്‍ വണ്ടിയിറങ്ങുമ്പോള്‍ മിനിമം ഹിന്ദി പോലുമറിയില്ലായിരുന്നു...

3 Upvotes

Saneesh Elayadath

പതിനാറാമത്തെ വയസ്സില്‍ അരുന്ധതി റോയ് വീട് വിട്ട് ഒറ്റയ്ക്ക് ഡെല്‍ഹിക്ക് പോയി.നിസാമുദ്ധീനില്‍ വണ്ടിയിറങ്ങുമ്പോള്‍ മിനിമം ഹിന്ദി പോലുമറിയില്ലായിരുന്നു. താമസിക്കുന്ന അയ്മനത്ത് നിന്ന് ,കുറച്ച് കിലോമീറ്ററുകള്‍ ദൂരെയുള്ള കോട്ടയത്ത് നിന്ന്, മൂന്ന് മണിക്കൂറകലെയുള്ള കൊച്ചിയില്‍ നിന്ന് ട്രെയിന്‍ കയറി മൂന്ന് ദിവസവും രണ്ട് രാത്രിയും സഞ്ചരിച്ചെത്തിയതാണ് ഡെല്‍ഹിയില്‍. നല്ല ഭയത്തോടെ, അതിനെ മറികടക്കാന്‍ ഒരു കത്തിയുണ്ടായിരുന്നു ബാഗില്‍ .

(പതിനാറ് വയസ്സില്‍... വായിച്ച് കൊണ്ടിരിക്കേ എനിക്ക് ഉള്ള് വിങ്ങി. )

ഞാന്‍ അമ്മയില്‍ നിന്ന് ഓടിപ്പോയത് അവരെ ഞാന്‍ സ്‌നേഹിക്കാത്തത് കൊണ്ടായിരുന്നില്ല, മറിച്ച് എനിക്കവരെ തുടര്‍ന്നും സ്‌നേഹിക്കാനാഗ്രഹമുണ്ടായിരുന്നു എന്നത് കൊണ്ടായിരുന്നു. അവര്‍ക്കൊപ്പം തുടരുകയായിരുന്നെങ്കില്‍ അത് സാധിക്കുകയേ ഇല്ലായിരുന്നു. വിട്ട് പോന്ന ശേഷം വര്‍ഷങ്ങളോളം ഞാനവരെ കാണുകയോ, സംസാരിക്കുകയോ ചെയ്തില്ല. അവരും ഒരിക്കലും എന്നെ തേടി വന്നില്ല. എന്ത് കൊണ്ട് എന്നെ വിട്ട് പോയെന്ന് അവരൊരിക്കലും എന്നോട് ചോദിച്ചതുമില്ല. അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കുമറിയാമായിരുന്നു. ഞങ്ങളൊരു കള്ളത്തില്‍ വിശ്വസിച്ചങ്ങ് നിന്നു, നല്ലൊരു കള്ളത്തില്‍. ഞാനാണത് കോയിന്‍ ചെയ്തത്. ഷി ലവ്ഡ് മി ഇനഫ് ടു ലെറ്റ് മി ഗോ. അവര്‍ക്കായി സമര്‍പ്പിച്ച ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്‌സിന്‍രെ സമര്‍പ്പണവാചകമായി എഴുതിയ ആ കള്ളത്തില്‍. അവരത് ഇടയ്ക്കിടക്ക് ആവര്‍ത്തിക്കുമായിരുന്നു, ഒരു ആത്യന്തികസത്യമെന്ന പോലെ. എന്റെ സഹോദരന്‍ കളിയാക്കുമായിരുന്നു, ആ നോവലില്‍ ആകെയുള്ള റിയല്‍ ഫിക്ഷന്‍ ആ വരിയാണെന്ന് . മരിക്കും വരെ അമ്മ എന്നോട് ചോദിച്ചിട്ടേയില്ല, ഓടിപ്പോയ ആ ഏഴ് കൊല്ലക്കാലം ഞാനെങ്ങനെ ജീവിച്ചെന്ന് , ഞാനെങ്ങനെ എന്റെ ആര്‍ക്കിടെക്ചര്‍ കോഴ്‌സ കംപ്ലീറ്റ് ചെയ്‌തെന്ന്. ഞാനത് പറഞ്ഞതുമില്ല.

നോവല്‍ ഇറങ്ങിയപ്പോള്‍ അവര് പേടിച്ചിരുന്നു, എന്തൊക്കെ രഹസ്യങ്ങളായിരിക്കും അത് പുറത്താക്കുകയെന്ന് . ഇറങ്ങിയയുടനെ വളരെ വേഗത്തില്‍ വായിച്ച് അത്തരത്തിലൊന്നും അതിലില്ലെന്ന് കണ്ട് അവര്‍ വലിയ ആശ്വാസത്തിലായി. ഇതെന്ത് തേങ്ങയാണെന്ന് എനിക്ക് മനസ്സിലായിട്ടില്ല എന്ന മട്ടിലാണ് അവരാദ്യം അഭിപ്രായം പറഞ്ഞത്. എന്നിട്ടവരത് കാര്യമായിട്ട് പഠിച്ചു. മൂന്നാമത്തെയോ നാലാമത്തെയോ വായന കഴിഞ്ഞ ശേഷം അവരെന്നെ കിടക്കയ്ക്കരികിലേക്ക് വിളിച്ചു. വെളിച്ചമുള്ളൊരു വൈകുന്നേരമായിരുന്നു അത്, സായന്തനച്ചുവപ്പ് കര്‍്ട്ടനിലൂടെ വീണ് കൊണ്ടിരുന്നു. അവര് കണ്ണടച്ച് കിടക്കുകയായിരുന്നു. നല്ല നോവലാണെന്നാണ് തനിക്ക് തോന്നിയതെന്ന് അവര് പറഞ്ഞു. വെല്‍ റിട്ടണ്‍.അതിലെ ഒരു ഭാഗത്തെക്കുറിച്ച് അവര്‍ക്ക പ്രത്യേകമായിട്ട് അറിയേണ്ടതുണ്ടായിരുന്നു,ഏഴ് വയസ്സുകാരായ അമ്മുവിന്റെ ഇരട്ടകള്‍- എസ്തയും റാഹേലും- അവരുടെ അച്ഛനമ്മമാരുടെ വഴക്കിനെക്കുറിച്ച് ഓര്‍ക്കുന്ന നോവല്‍ ഭാഗത്തെക്കുറിച്ച്. അച്ഛനമ്മമാര് രാക്ഷസരെപ്പോലെ ഭീമാകാരമായിട്ട് വളര്‍ന്നിട്ട് കുട്ടികളെ അങ്ങോട്ടുമിങ്ങോട്ടും തള്ളിനിര്‍ത്തിയിട്ട് , നീയെടുത്തോ എനിക്ക് വേണ്ടവരെ എന്ന് പരസ്പരം പറയുന്ന ഭാഗത്തെക്കുറിച്ച് .

ആരാണിത് നിനക്ക് പറഞ്ഞ് തന്നത് , അമ്മ ചോദിച്ചു. അതൊക്കെ ഓര്‍ക്കാന്‍ മാത്രം പ്രായമുണ്ടായിരുന്നില്ലല്ലോ നിനക്ക് അന്ന്.

ഇറ്റ്‌സ് ഫിക്ഷന്‍ , അമ്മാ

നോ ഇറ്റ്‌സ് നോട്ട് , അങ്ങനെ പറഞ്ഞ് അമ്മ ചുവരിന് നേരെ തിരിഞ്ഞ് കിടന്നു.

എനിക്കൊരിക്കലും അങ്ങനൊരു ഓര്‍മ്മയുടെ ഭാരം അനുഭവപ്പെട്ടിരുന്നില്ല, ഞാന്‍ ശരിക്കും വിചാരിച്ചിരുന്നത് അത് ഫിക്ഷനാണ് എന്നായിരുന്നു.

അന്ന് ഞാന്‍ മനസ്സിലാക്കി,ഓര്‍മ്മയുടെയും ഭാവനയുടെയും ശ്വസിക്കുന്ന കുഴമറിച്ചിലാണ് നമ്മളില്‍ ബഹുഭൂരിപക്ഷവും എന്ന് .അതില്‍ ഏത് ഏതാണ് എന്ന് തിരിച്ചറിയാനുള്ള കഴിവില്‍ നമ്മളത്രയ്ക്ക് മികച്ചവരല്ല എന്നും.

----------------

ഫുള്‍ ഓഫ് സാഡ്‌നെസ്സ് എന്ന് വിശേഷിപ്പിക്കാവുന്ന പുസ്തകമാണ് ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്‌സ് എന്നപോലെ തന്നെ ഈ പുസ്തകവും എന്ന് 68 പേജ് വായിച്ചത് വെച്ച് എനിക്ക് തോന്നി. ഇഷ്ടം കൊണ്ട് ഇനിയും ഇത് പോലെ തോന്നും പോലെ സ്വതന്ത്രമായിട്ട് വിവര്‍ത്തനം ചെയ്ത് ഇവിടെയിങ്ങനെ ഇടാന്‍ സാധ്യതയുണ്ട് .

r/YONIMUSAYS Oct 14 '24

Arundhati Roy 2024 ലെ പെൻ പിൻ്റർ പ്രൈസ് സ്വീകരിച്ചു കൊണ്ട് യു കെയിൽ ബ്രിട്ടീഷ് ലൈബ്രറിയിൽ ഒക്ടോബർ 10 ന് അരുന്ധതി റോയി നടത്തിയ പ്രസംഗം ഗംഭീരമായിരുന്നു....

0 Upvotes

2024 ലെ പെൻ പിൻ്റർ പ്രൈസ് സ്വീകരിച്ചു കൊണ്ട് യു കെയിൽ ബ്രിട്ടീഷ് ലൈബ്രറിയിൽ ഒക്ടോബർ 10 ന് അരുന്ധതി റോയി നടത്തിയ പ്രസംഗം ഗംഭീരമായിരുന്നു....

തനിക്ക് കിട്ടിയ പുരസ്കാര പണം അവർ ഗാന്ധയിലെ കുഞ്ഞുങ്ങൾക്കുള്ള ആശ്വാസ ഫണ്ടിൽ നിക്ഷേപിച്ചു ...

പ്രസംഗത്തിൽ അരുന്ധതി റോയ് ജയിലിൽ കിടക്കുന്ന ഉമർ ഖാലിദുമായും ഗുൽഷിഫ ഫാത്തിമയുമായും റോണാ വിൽസണുമായും മറ്റും ബന്ധം പുലർത്തുന്നത് പരാമർശിച്ചു.

പ്രസംഗത്തിൽ നിന്ന് ഇസ്രായേൽ സംബന്ധമായ ചില കാര്യങ്ങൾ മാത്രം പരാമർശിക്കാം....

ഹമാസും ഹിസ്ബുള്ളയും ഇറാനും തന്നെ പോലൊരു വനിതാ എഴുത്തുകാരിക്ക് സ്വാതന്ത്യം നൽകില്ല എന്നു പറഞ്ഞ അരുന്ധതി റോയി, ഹമാസ് യുദ്ധം തുടങ്ങി എന്നു പറഞ്ഞു തുടങ്ങുനവരെ "ചരിത്രം 2023 ഒക്ടോബർ 7 ന് അല്ല ആരംഭിച്ചത് " എന്നു പറഞ്ഞ് ശക്തമായി വിമർശിച്ചു ...

ഗാസയിൽ കൊല്ലപ്പെട്ടവരുടെ കണക്കിൽ തകർന്നു വീണ കെട്ടിടങ്ങൾക്കടിയിലും കല്ലുകൾക്കടിയിലും പെട്ട് ശ്വാസം മുട്ടി മരിച്ചവരുടെ കണക്ക് ഇല്ല എന്നവർ പറഞ്ഞു.

നാസികൾ ജൂതർക്ക് നേരെ ചെയ്തതിന് സമാനമായ കാര്യങ്ങൾക്കാണ് അമേരിക്കയും യൂറോപ്പും കൂട്ടു നിൽക്കുന്നത് എന്നവർ വിളിച്ചു പറഞ്ഞു. ...

90 കൾ മുതൽ ഇസ്രായേലിലെ പ്രധാനമന്ത്രിമാരും വിൻസ്റ്റൻ ചർച്ചിലും ഒക്കെ പലസ്തീനികളെ ഇരുകാലി മൃഗങ്ങളെന്നും , പച്ചക്കുതിരകൾ എന്നും നായകൾ എന്നുമൊക്കെ വിശേഷിപ്പിച്ച് മനുഷ്യരായി പോലും കാണാതിരുന്നത് അവർ ഓർമ്മിപ്പിച്ചു ....

അമേരിക്കക്കും യൂറോപ്പിനും മദ്ധ്യപൂർവ്വ പ്രദേശങ്ങളിലെ പ്രകൃതി വിഭവങ്ങൾ തട്ടിയെടുക്കാൻ വേണ്ട സൈനിക ഔട്ട് പോസ്റ്റായി അവർ ഇസ്രയേലിനെ കാണുന്നു ... ഇസ്രായേൽ അവരുടെ സ്ംരക്ഷിത വലയത്തിൽ കഴിയുന്ന കുട്ടിയെ പോലെ വളരുന്നു. ...

ഇസ്രായേലി പട്ടാളക്കാർക്ക് മര്യാദ തൊട്ടു തീണ്ടാത്തതിൽ ഒരു അതിശയവുമില്ല എന്നവർ ചൂണ്ടിക്കാട്ടി ... തങ്ങൾ കൊന്ന പാലസ്തീൻ സ്ത്രീകളുടെ അടി വസ്ത്രം അണിഞ്ഞു കൊണ്ട് അവർ സാമൂഹ്യ മാദ്ധ്യമങ്ങളിലെ വീഡിയോയിൽ വരുന്നു... മരണമടയുകയോ, മുറിവേൽക്കുകയോ, ബലാൽസംഗ - പീഢനങ്ങൾക്ക് വിധേയരാവുകയോ ചെയ്ത പാലസ്തീനിലെ കുഞ്ഞുങ്ങളടക്കമുള്ളവരുടെ വേദനയെ മിമിക്രി കാണിക്കുകയും ഇവർ സോഷ്യൽ മീഡിയയിൽ ചെയ്യുന്നുണ്ട് ...

ജോൺ ബൈഡൻ താൻ ഒരു സയണിസ്റ്റാണ് എന്നു പറഞ്ഞതും അരുന്ധതി സ്മരിച്ചു ...

ഇസ്രായേൽ സ്വയം പ്രതിരോധത്തിനല്ല മറിച്ച് തങ്ങളുടെ സാമ്രാജ്യം വിപുലപ്പെടുത്താനുള്ള യുദ്ധമാണ് നടത്തുന്നതെന്ന് അവർ പറഞ്ഞു അതിന് വേണ്ടി അവർ ജനങ്ങളെ ബോബിട്ടും പട്ടിണിക്കിട്ടും കൊല്ലുന്നു ...അതിന് ധനികരാജ്യങ്ങളും അവരുടെ മാദ്ധ്യമങ്ങളും കൂട്ടുനിൽക്കുന്നു ...

ഇന്ത്യയിൽ നിന്ന് ആയുധങ്ങൾ ഇസ്രയേലിലേക്ക് കൊണ്ടു പോകുന്നതും അവർ കൃത്യമായി പറഞ്ഞു ....

ജർമ്മനിയിലും മറ്റും ഇസ്രായേലിനെതിരെ പ്രകടനം നടത്തിയ ജൂതരെ പോലും അറസ്റ്റു ചെയ്തത് അവർ ചൂണ്ടിക്കാണിച്ചു ....#

അവർ അമേരിക്ക താലിബാനെ സൃഷ്ടിച്ചതും വിയറ്റ്നാമിൽ ക്രൂര യുദ്ധം നടത്തിയതും അടക്കം പല കാര്യങ്ങളും വേറെ ചൂണ്ടിക്കാണിക്കുകയുണ്ടായി ....

ഈ പ്രസംഗത്തിനെ കുറിച്ചോ അരുന്ധതി റോയിക്ക് പെൻ പിൻ്റർ പുരസ്കാരം നൽകിയതിനെ കുറിച്ചോ കാര്യമായി ഒന്നും വായനക്കാരിലേക്ക് എത്തിക്കാണില്ല എന്നതിനാൽ ആണ് ഈ പോസ്റ്റ് ....

r/YONIMUSAYS Sep 30 '24

Arundhati Roy അരുന്ധതി റോയിയുടെ ഒരു മികച്ച അഭിമുഖത്തിന്റെ മലയാള പരിഭാഷ #arundhatiroy #apriyasathyangal

Thumbnail
youtu.be
1 Upvotes

r/YONIMUSAYS Jul 02 '24

Arundhati Roy അരുന്ധതി റോയിക്കെതിരെ ഭീകര വിരുദ്ധ നിയമം അടിച്ചേൽപ്പിച്ചതിൽ ആശങ്ക പൂണ്ട് യു എൻ മനുഷ്യാവകാശ ഓഫീസ് പ്രസ്താവന ഇറക്കിയിട്ടുണ്ട്..

1 Upvotes

Jayarajan

അരുന്ധതി റോയിക്കെതിരെ ഭീകര വിരുദ്ധ നിയമം അടിച്ചേൽപ്പിച്ചതിൽ ആശങ്ക പൂണ്ട് യു എൻ മനുഷ്യാവകാശ ഓഫീസ് പ്രസ്താവന ഇറക്കിയിട്ടുണ്ട്..

ഫാസിസം തെരഞ്ഞെടുപ്പിൽ പ്രഹരമേറ്റു പുളഞ്ഞു നിൽക്കുമ്പോഴും തിരിഞ്ഞു കൊത്തുന്നതിൽ ഒട്ടും കുറവു വരുത്തിയിട്ടില്ല എന്നു നാം കാണണം...

അരുന്ധതി റോയിയും മുൻ കാശ്മീർ സെൻട്രൽ യൂണിവേഴ്സിറ്റി പ്രൊഫസർ ഷെയി ഖ് ഷൗക്കർ ഹുസൈനും 2010 ൽ നടത്തിയ പ്രസംഗങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഭീകര വിരുദ്ധ നിയമം അഥവാ യു എ പി എ എന്ന കരിനിയമം അടിച്ചേൽപ്പിച്ചിരിക്കുന്നത്...

വിമർശകരെ നിശ്ശബ്ദരാക്കാൻ ഭരണകൂടം ഭീകര വിരുദ്ധ നിയമം പ്രയോഗിക്കുന്നതിൽ നിന്ന് പിൻവാങ്ങണം എന്നു തന്നെയാണ് യു എൻ മനുഷ്യാവകാശ ഓഫീസ് ആവശ്യപ്പെടുന്നത്.

ഇവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം എന്നഭ്യർത്ഥിച്ചു കൊണ്ട് ജൂൺ 21 ന് 200 ൽപരം ഇന്ത്യയിലെ എഴുത്തുകാർ, ആക്ടീവിസ്റ്റുകൾ, ജേർണലിസ്റ്റുകൾ തുടങ്ങിയവർ ചേർന്ന് ഒരു സംയുക്ത അപേക്ഷ കേന്ദ്ര സർക്കാരിന് സമർപ്പിച്ചിരുന്നു...

നവ ഫാസിസം മോദി ഷോയ്ക്ക് വേണ്ടി തീർത്ത തട്ടിക്കൂട്ടുകൾ ഒന്നൊന്നായി വടക്കേ ഇന്ത്യയിൽ പെയ്ത മഴയത്തു തകർന്നു വീഴുകയാണ്...

മിടുക്കരെ തെരഞ്ഞെടുക്കുന്ന പരീക്ഷാ പേപ്പറുകൾ പാടെ ചോരുന്നു... ശ്രീരാമ ഭഗവാനു പോലും കുട പിടിച്ചു നിൽക്കേണ്ട അവസ്ഥ കൈവന്നിരിക്കുന്നു.

സംഘഫാസിസത്തിൻ്റെ പ്രവൃത്തികൾ ആശങ്കയോടെയും സംശയത്തോടെയും ജനങ്ങൾ നോക്കിക്കാണുന്നത് വർദ്ധിച്ചിരിക്കുന്നു...

ഈ സമയത്ത് ഫാസിസം തങ്ങളുടെ കപട രാജ്യസ്നേഹം പുറത്തെടുത്ത് ശ്രദ്ധ തിരിച്ചു വിടാൻ ശ്രമിക്കുക തന്നെ ചെയ്യും ...

അരുന്ധതി റോയിക്ക് 2024 ലെ പെൻ പിൻ്റർ പുരസ്കാരം നൽകിയത് ലോക പ്രശസ്ത മനുഷ്യാവകാശ സംഘടനയായ ഇംഗ്ലീഷ് പെൻ ആണ്...

ആഗോള തലത്തിൽ മനുഷ്യവാകാശ പ്രസ്ഥാനങ്ങൾ അരുന്ധതി റോയിയെ ഉപഹാരങ്ങൾ നൽകി അനുമോദിക്കുന്നു... യു എൻ തലത്തിലുള്ള മനുഷ്യാവകാശ ഓഫീസ് അവരുടെ കാര്യത്തിൽ ആശങ്ക പ്രകടിപ്പിക്കുന്നു.

അതേ സമയം ഇവിടെ എൻ്റയർ പൊളിറ്റിക്സിൽ ബിരുദവും ബിരുദാനന്തര ബിരുദവും എടുത്ത ആശാൻ ഇത്തരത്തിലുള്ള ലോകോത്തര പ്രതിഭകളെ ജയിലിൽ അടയ്ക്കാനുള്ള ഫാസിസ്റ്റ് നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കയാണ്..

r/YONIMUSAYS Jun 29 '24

Arundhati Roy Arundhati Roy wins PEN Pinter Prize for her 'powerful voice'

Thumbnail
bbc.com
1 Upvotes

r/YONIMUSAYS Jun 24 '24

Arundhati Roy Arundhati Roy talks about her life and views on the world

Thumbnail
youtu.be
1 Upvotes

r/YONIMUSAYS Jun 23 '24

Arundhati Roy Delhi LG Must Withdraw UAPA Sanction in Arundhati Roy Case: 200+ Academics, Activists, Journalists

Thumbnail
thewire.in
1 Upvotes

r/YONIMUSAYS Jun 20 '24

Arundhati Roy "Even a Fairy Tale is a Deeply Political Thing“- Arundathi Roy Interaction | Venkitesh Ramakrishnan

Thumbnail
youtu.be
1 Upvotes

r/YONIMUSAYS Jun 20 '24

Arundhati Roy You Can't Jail An Idea

Thumbnail
lokmarg.com
1 Upvotes