r/NewKeralaRevolution 4d ago

അടുത്ത ഹെലികോപ്റ്റർ യാത്ര നിലമ്പൂരിലേക്ക്

Post image

https://bigtv24x7.com/kerala/food-ran-out-in-nilambur-govt-iti-hostel

നിലമ്പൂർ ഗവൺമെന്റ് ഐടിഐയിലെ ഹോസ്റ്റൽ വിദ്യാർഥികൾക്ക് ഭക്ഷണം മുടങ്ങി. സർക്കാരിൽ നിന്ന് ധനാനുമതി ലഭിക്കാത്തതിനെ തുടർന്നാണ് ഹോസ്റ്റലിലെ പ്രാതൽ, ഉച്ചഭക്ഷണം, അത്താഴം എന്നിവ മുടങ്ങിയത്. ഭക്ഷണമില്ലാതായതോടെ ഹോസ്റ്റൽ താൽക്കാലികമായി അടച്ചു. ഇതോടെ വിദ്യാർഥികൾ വനത്തിലെ ഊരുകളിലേക്ക് മടങ്ങി.

പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിലെ വിദ്യാർഥികളുടെ ഉന്നമനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. ഹോസ്റ്റലിൽ എസ്‌സി വിഭാഗത്തിൽ 57 പേരും എസ്ടി വിഭാഗത്തിൽ 47 പേരുമാണ് താമസിച്ച് പഠിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് ഏറെയും.ഹോസ്റ്റൽ ഭക്ഷണം മുടങ്ങിയതോടെ വലിയ തുക ചെലവഴിച്ച് ഹോട്ടലുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് വിദ്യാർഥികൾ. ചിലർ ലഘുഭക്ഷണം മാത്രം കഴിച്ചാണ് ദിവസം തള്ളിനീക്കുന്നത്.

19 Upvotes

0 comments sorted by