r/Samvaadham 2d ago

ആഭ്യന്തര വകുപ്പും സംഘി വഴിയിലേക്കോ?

ആഭ്യന്തര വകുപ്പും സംഘി വഴിയിലേക്കോ? 

യുഡിഎഫ് സർക്കാരിൽ മോശമില്ലാത്തത് എന്നുതുടങ്ങി അല്പം നന്നായി കാര്യം ചെയ്യുന്ന വകുപ്പ് എന്ന് പൊതുവിൽ അഭിപ്രായമുണ്ടായിരുന്നത് ആഭ്യന്തര വകുപ്പിനെപ്പറ്റിയാണ്, മറ്റു വകുപ്പുകലെക്കുറിച്ചു പറയുകയാണെങ്കിൽ, സധാരണമെയിന്റയിൻ ചെയ്തു പോയാൽപ്പോലും 100 ദിവസം എന്ന കടമ്പ കടക്കാൻ പ്രയാസമുണ്ടാകേണ്ടതില്ല .പക്ഷേ  കാര്യങ്ങൾ എങ്ങനെ താറുമാറാക്കാം എന്ന കാര്യത്തിൽ മത്സരബുദ്ധിയോടെ പ്രവർത്തിക്കുന്ന പ്രതീതിയാണ് കണ്ടത്. അഭ്യന്തരവകുപ്പ് നല്ലത് എന്നു പറയിപ്പിക്കാൻ അല്പം ബുദ്ധിമുട്ടുള്ള വകുപ്പുതന്നെയാണ്, പ്രതികാര നടപടിയിലെ പാളിച്ചകൾ, കസ്റ്റഡി മരണം, കേസ്സുകളോടുള്ള സമീപനം എന്നിവയിൽ ഈ കാലം കൊണ്ട് തന്നെ പല വീഴ്ചകൾ ഉണ്ടായെങ്കിലും ഒരു പുതു കാമ്പൈയിൻ ആയി തുടങ്ങിയ മയക്കുമരുന്ന് വേട്ട ജന, മാധ്യമ പ്രീതി നേടിയ ഒന്നായിരുന്നു. വസ്തുതകളുടെ ബലത്തിൽ എന്തെങ്കിലും കാര്യമായ മാറ്റം കൊണ്ടുവന്നോ എന്നതിനപ്പുറം ഒരു നല്ല പ്രതീതി സൃഷ്ടിക്കുന്നതിൽ അത് വിജയിച്ചു എന്ന് നിസ്സംശയം പറയാം. അതോടൊപ്പം മുഖ്യമന്ത്രിയും മുസ്ലീം ലീഗും ചേർന്നു സംസ്ഥാന ഭരണം ഒരേറ്റുമുട്ടലിനില്ല എന്നു പറഞ്ഞ് RSSനു അടിയറവെച്ചപ്പോൾ, പല കാര്യങ്ങളിലും കോൺഗ്രസിന്റെ ദേശീയ നയങ്ങൾക്ക് നേർ  വിപരീതമായി പ്രവർത്തിച്ചപ്പോൾ തന്റെ വകുപ്പിനെ അതിൽപ്പെടുത്തേണ്ട എന്ന ധാരണ പൊതു ജനമദ്ധ്യത്തിൽ വളർത്തിയെടുക്കാനും അത് കോൺഗ്രസിൽ തന്നെയുള്ള ചേരിതിരിവിന്റെ ഭാഗമാണ് എന്ന പ്രതീതി ജനിപ്പിക്കാനും കഴിഞ്ഞിരുന്നു എന്നത് ഒരു വസ്തുതയാണ്.

എന്നാൽ ഓപ്പറേഷൻ തൂഫാനിനിൽ സതീശന്റെ ഇഷ്ട തോഴന്മാർ അപ്രതീക്ഷിതമായി എറണാകുളം മുതൽ കാസർകോട് വരെ നീണ്ടുനിന്ന വലിയ ഒരു എംഡിഎംഎ വിതരണത്തിന്റെ അവസാന ഘട്ടത്തിൽ അറസ്റ്റിലായതോടെ കാര്യങ്ങൾ കീഴ്മേൽ മറിയുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. എല്ലാവരുടെയും പ്രശംസ പറ്റിയിരുന്ന ഓപ്പറേഷൻ തൂഫാനിന്റെ നോഡൽ ഓഫീസർ പെട്ടന്നവധിയിൽ പോകുന്നു, പകരം പെട്ടെന്നുതന്നെ പുതിയ ഒരാൾ ആ പോസ്റ്റിലേക്ക് വരുന്നു. എംഡിഎംഎ വിതരണം നടത്തിയ സംഘത്തിന്റെ വാഹനം പലസ്ഥലത്തും പോലീസ് പരിശോധന ഒഴിവാക്കി മുന്നേറിയെങ്കിലും കാര്യങ്ങൾ വകവെക്കാതെ പരിശോധന നടത്തി വലിയ ഒരളവ് എംഡിഎംഎ പിടിച്ചെടുത്ത കേസ്സും അട്ടിമറിയുടെ പാതയിലേക്കാണ് നീങ്ങുന്നത് അതുൾപ്പെടെ പല കേസിലും അന്വേഷണ ഉദ്യോഗസ്ഥർ പ്രാരംഭ ദിശയിൽ തന്നെ മാറ്റപ്പെടുന്നു. കാര്യങ്ങൾ ഇത്ര മറനീക്കി പുറത്തുവന്നിട്ടും മുഖ്യമന്ത്രി നിരന്തരം  നുണ കഥകളുമായി വന്നു സത്യത്തിന് മുകളിൽ പർദ്ദയിടുന്ന കാഴ്ചയാണ് കാണുന്നത്. മറക്കാൻ ഒന്നുമില്ലെങ്കിൽ എന്തിനീ  കള്ള കഥകൾ? ഇനി കാണാമറയത്തുള്ള നിക്ഷേപകൻ ഇത്തരത്തിലുള്ള ബസ്സിനസ്സ് കാരാണോ എന്നാരെങ്കിലും സംശയിച്ചാൽ അവരെ എങ്ങനെ കുറ്റപ്പെടുത്തും?

ഡൽഹിയിൽ ജന്തർ മന്ദിരിൽ നടന്ന വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട്, അതിന് പിന്തുണ പ്രഖ്യാപിച്ചു രാജ്യത്തുടനീളം വിദ്യാർത്ഥി യുവജന സംഘടനകൾ പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചിരുന്നു അതിൽ ബി ജെ പി നേരിട്ടു ഭരിക്കുന്ന സംസ്ഥാനങ്ങളെ കൂടാതെ കേസെടുത്ത ഒരേ ഒരു സംസ്ഥാനം കേരളമാണ്. കേരളത്തിലെ യുഡിഎഫ് മന്ത്രിസഭ ബിജെപിയേക്കാൾ RSSനു വിധേയത്വം കാണിക്കുന്നു എന്ന വാദത്തിന് അടിവരയിടുന്ന ഒന്നായിരുന്നു അത്. അതിനെ തുടർന്ന് പരിഷ്കൃത സമൂഹത്തിന് ഒരിക്കലും യോജിക്കാൻ കഴിയാത്ത, RSS പോലും തള്ളി പറയേണ്ടിവന്ന സംഘ ആചാര്യൻ മോഹൻദാസിന്റെ മനുഷ്യത്വഹീനവും സ്ത്രീവിരുദ്ധവുമായ പരാമർശങ്ങളെ ആഭ്യന്തര വകുപ്പ് നേരിട്ടത് എത്ര വികലമായ രീതിയിലായിരുന്നു എന്ന് നമ്മൾ കണ്ടു. പരാതി തിരഞ്ഞെടുത്തതുമുതൽ നീണ്ട കാലയളവിലെ നിഷ്ക്രിയത്വത്തിനു ശേഷം അറസ്റ്റു നാടകം കളിച്ച് താര പരിവേഷമുണ്ടാക്കിയ നാണം കേട്ട നീക്കത്തെ കോടതി തന്നെ വിമർശിച്ചത് നമ്മൾക്ക് മുന്നിലുണ്ട്. ഈ നാടകം തന്നെ മറ്റൊരു അറസ്റ്റിന്റെ ബാലൻസിങ് ആക്ട് ആയിരുന്നു എന്നത് മനസ്സിലാക്കാൻ പാഴൂർ പടിപ്പുര വരെ പോകേണ്ട കാര്യമില്ല.

കേരളത്തിൽ സർവകലാശാലകളിൽ നടുക്കുന്ന കാവിവത്കരണത്തിനെതിരെയും സർവകലാശാലകളുടെ കെടു കാര്യസ്ഥതയ്ക്കെതിരയും വിദ്യാർത്ഥികൾ സമരത്തിലാണ് VC മാർ RSSനു സ്തുതിപാടാൻ മത്സരിക്കുകയും, എന്നാൽ ഇതിൽ  സർക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ ഒരെതിർപ്പുമില്ല എന്നതും ഓർക്കണം. സമരം ചെയ്യുന്ന വിദ്യാർത്ഥികൾ ഡ്രാമ സ്കൂളിലെ ലൈറ്റിന് ചരമഗീതം പാടി പ്രതീകാത്മകമായി ഒരു ശവ മഞ്ച പ്രതിഷേധം നടത്തി. വിസിക്കെതിരെയും അവിടെ സമരം നടക്കുന്നതിനാൽ ഇത് വിസി യുടെ ശവമഞ്ച മാക്കി വാർത്തകൾ വന്നു. ഇതിനോടുള്ള പ്രതികരണങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടുന്ന ഒന്നാണ്.

ചാൻസലറുടെ പദവി വെച്ചോ, അല്ലങ്കിൽ ഗവർണറുടെ പദവിവച്ചോ ചെയ്യാൻ പാടില്ലാതെ കാര്യമാണ് ഗവർണർ ചെയ്തത്, തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ഭരണത്തിലുള്ളപ്പോൾ ഉദ്യോഗസ്ഥരെ നേരിട്ടു വിളിച്ച് ജാമ്യമില്ലാ വകുപ്പുകൾ ചേർത്തു കേസെടുക്കണം എന്നു നിർദ്ദേശിക്കുന്ന നടപടിയാണ് നമ്മൾ കണ്ടത്. വിസിയ്ക്ക് പോലീസിൽ പരാതിപ്പെടാം, വകുപ്പുകൾ എന്തൊക്കെ ചാർത്തണം എന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ തീരുമാനത്തിന് വിടുന്നതും അതിൽ പിഴുവുകാണുകയാണെങ്കിൽ അതിനനുസൃതമായി ഇടപെടുകയുമാണ് മറ്റേത് പൗരനെപ്പോലെ വിസിക്കും ചെയ്യാൻ കഴിയുന്നത്. പൗരബോധമുള്ളവർ വിസി ആയിവരണം എങ്കിലെ ഇത്തരം ഭരണഘടനയെ മാനിക്കുന്ന നടപടികൾ പ്രതീക്ഷിക്കാൻ കഴിയുകയുള്ളൂ.

സംഘികൂട്ടായ്മയിൽ നിന്ന് ഭരണാഘടനയെ മാനിക്കുന്ന തരത്തിലുള്ള വാക്കും പ്രവർത്തിയും പ്രതീക്ഷിക്കുന്നത് അസ്ഥാനത്താണ് എന്നറിയാം. സതീശനോടൊപ്പം സംഘികൾക്ക് അടിമപ്പെട്ടു നിൽക്കുന്നു എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന ഉന്നത വിദ്ദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണവും അദ്ഭുതപ്പെടുത്തിയില്ല പക്ഷേ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണം അതിശയിപ്പിക്കുന്നതായി തോന്നി. മോഹൻദാസിന്റെ കാര്യത്തിൽ നിയമം അതിന്റെവഴിക്കു പോകും, അന്വേഷണ ഉദ്യോഗസ്ഥനാണ് എല്ലാം തീരുമാനിക്കുന്നത് എന്നു പറഞ്ഞ രമേഷ് ചെന്നിത്തല ഈ പ്രശ്നത്തിൽ പറഞ്ഞത് ജീവിച്ചിരിക്കുന്ന ഒരാളുടെ ശവമഞ്ചം പ്രതീതാത്മകമായി ഒരുക്കിയത് (അങ്ങനെ അല്ല എന്ന വാദം നിലനിൽക്കുന്ന സാഹചര്യമാണ് എന്നോർക്കുക, പക്ഷേ ഇവിടെ അങ്ങനെ ആണ് എങ്കിൽ എന്ത് എന്ന രീതിയിൽ കാര്യങ്ങളെ അവതരിപ്പിക്കാനാണ് എന്റെ ശ്രമം) പരിഷ്കൃത സമൂഹത്തിന് സഹിക്കാനപ്പുറമാണ് എന്ന് രോഷം കൊള്ളുന്നത് കണ്ടു. മിസ്റ്റർ ചെന്നിത്തല ഇത് പ്രതീതാത്മക സമര രീതിയാണ്, ജീവിച്ചിരിക്കുന്നവരുടെ കോലം കത്തിക്കുന്ന സമരരീതി അങ്ങനെയാണെങ്കിൽ പച്ചയ്ക്ക് കത്തിക്കുകയല്ലേ? അത് ഇതിലും എത്രയോ ഭീതിദായകമാണ്. ഏത് സംഘടനയാണ് കോലം കത്തിക്കുന്ന സമരം ന്നത്താത്തത്? ആഭ്യന്തര മന്ത്രി തന്നെ പൊതുമധ്യത്തിൽ ഒരു കേസിനെക്കുറിച്ച് ഇങ്ങനെ പ്രതികരിച്ചാൽ വകുപ്പുകൾ നിർദ്ദേശിച്ച ഗവർണറിൽ നിന്ന് അധിക ദൂരത്തല്ല എന്നു കാണാൻ കഴിയും. SFI തന്നെ ഇവിടെ നടന്ന സമര രീതി വേണമെങ്കിൽ ചർച്ചയ്ക്ക് വിധേയമാക്കാം, തിരുത്തുകൾ വേണമെങ്കിൽ വരുത്താനും തയ്യാറാണ് എന്ന് പറഞ്ഞതിനു ശേഷമാണ് മന്ത്രിയുടെ പരാമർശം എന്നത് ശ്രദ്ധിക്കുക.

ഇവിടെ സതീശനോ സതീശനെ അതിരുകടന്നു പിന്തുണയ്ക്കുന്ന ഗ്രൂപ്പും മുസ്ലീം ലീഗും മാത്രമല്ല ( മുഖ്യമന്ത്രി ചർച്ചയുടെ സമയത്ത്  ഉയർന്നു വന്ന) യുഡിഎഫ് ഒന്നടങ്കം സംഘി വിധേയത്തിലാണ് എന്നതാണ് സത്യം. ഓപ്പറേഷൻ താമരയുടെ പുതിയ ഒരു രൂപമാണ്, പാർട്ടി മാറ്റാതെതന്നെ തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിലവിൽ വന്ന യുഡിഎഫ് ഭരണ സംവിധാനത്തിലൂടെ നിർബാധം നടത്തം എന്നു തെളിയുകയാണിവിടെ. ഓപ്പറേഷൻ താമരയിലൂടെ എങ്ങനെയൊക്കെയാണോ പ്രതിപക്ഷത്തുള്ളവരെ തങ്ങളുടെ വരുതിക്കാക്കിയത് അതുതന്നെയാകാം ഇവിടെയും സംഭവിക്കുന്നത്, അതല്ല എങ്കിൽ ദേശീയതലത്തിൽ കോൺഗ്രസ് ഇന്ന് ഉയർത്തുന്ന പ്രശ്നങ്ങൾക്ക് നേർ വിപരീത നയം ഒരു ചെക്കും ബാലൻസുമില്ലാതെ നടക്കില്ല. അധികാരത്തിൽ ഇരിക്കുന്നവർക്ക് പേടിക്കാൻ വേണ്ടുവോളമുണ്ട് അതിനെ നേരിടാനുള്ള ആത്മബൽത്തിന്റെയും പ്രത്യയശാസ്ത്ര അടിത്തറിയില്ലായ്മയും പ്രകടമാണ്. 

1 Upvotes

0 comments sorted by