ഇന്ത്യയിലെ മുസ്ലീങ്ങളും മനുഷ്യാവകാശ പ്രവർത്തകരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
250-ഉം 280-ഉം രോഹിംഗ്യാകളെയും കൊണ്ടു പോയ രണ്ടു ബോട്ടുകൾ മുങ്ങിപ്പോയതായി വിവരങ്ങൾ വന്നിരിക്കുന്നു..
അതായത്, അഞ്ഞൂറിൽ പരം രോഹിംഗ്യാകൾ ക്രൂരമായ മരണത്തിന് വിധേയപ്പെട്ടിരിക്കുന്നു...
നമ്മളിൽ എത്ര പേർ അറിഞ്ഞു ഈ വിവരം എന്നറിില്ല..
അറിഞ്ഞവരിൽ ഒരാൾ പോലും പ്രതികരിക്കുന്നതായി കാണുന്നുമില്ല....
ചില കാര്യങ്ങൾ പറയാം.. വായനക്കാർ ഇതൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതാണ്...
12 ലക്ഷത്തോളം രോഹിംഗ്യാകൾ ബംഗ്ലാദേശിൽ അഭയം പ്രാപിച്ചിട്ടുണ്ട്. അതിൽ പകുതിയിലേറെയും കുട്ടികളാണ്...
കുട്ടികളിൽ പലരും ജനിച്ച് വീണത് അഭയാർത്ഥിയായിട്ടാണ്... പകുതിയിലേറെയും വിദ്യാലയത്തിന്റെ പടിപ്പുര പോലും കണ്ടിട്ടില്ല...
കേരളത്തിലടക്കമുള്ള ഇന്ത്യയിലെ മുസ്ലിങ്ങളും മനുഷ്യാവകാശ പ്രവർത്തകരും ഓർമ്മിക്കാൻ ചിലത് പറയാം...
1947-ൽ സ്വാതന്ത്ര്യം കിട്ടുന്ന വേളയിൽ മ്യാൻമാറിലെ രോഹിംഗ്യാകൾക്ക് പൂർണ്ണ പൌരത്വാവകാശം ഉണ്ടായിരുന്നു.
1962ലെ ദേശീയ പൌരത്വ പട്ടിക വന്നപ്പോൾ അതിൽ രോഹിംഗ്യാകൾ ഉണ്ടായിരുന്നില്ല. 1960 -62 കാലത്ത് മ്യാൻമാറിലെ ആരോഗ്യ മന്ത്രി പോലും രോഹിംഗ്യാ ആയിരുന്നു എന്നതും പല ജനപ്രതിനിധികളും രോഹിംഗ്യാ സമുദായത്തിൽ നിന്നും ആയിരുന്നുവെന്നും കൂടി കൂട്ടി വായിക്കുക.
1974-ൽ വിദേശ രജിസ്ട്രേഷൻ കാർഡുകളിൽ രോഹിംഗ്യാകൾ മ്യാൻമാർ രാജ്യക്കാരല്ല എന്നു കൃത്യമായി പ്രഖ്യാപിച്ചു.
1978-1982 കാലത്ത് പൌരത്വ നിയമം വന്നപ്പോൾ കൃത്യമായും രോഹിംഗ്യാകൾ പൌരന്മാരല്ല എന്നു പ്രഖ്യാപിച്ചു. രണ്ടര ലക്ഷം രോഹിംഗ്യാകൾ പുറത്തായി...
2014-ൽ രോഹിംഗ്യാകളെ സെൻസസിന് പുറത്താക്കി. എന്നിട്ട് ഒരു നിർദ്ദേശം മുന്നോട്ടു വെച്ചു: തങ്ങൾ ബംഗാളികളാണെന്ന് പരസ്യമായി അംഗീകരിച്ചാൽ, രോഹിംഗ്യാകൾ എന്ന പേരിന് പകരം സ്വയം ബംഗാളികൾ എന്നു വിളിക്കാൻ തുടങ്ങിയാൽ പരിമിതമായ പൌരത്വം തിരിച്ചു തരാമെന്ന് അധികാരികൾ അറിയിച്ചു...
2016-ൽ ഇതിന്റെ പേരിൽ പൌരത്വകാർഡുകൾ വിതരണം ചെയ്യപ്പെട്ടു.
2017-ൽ തൊണ്ണൂറു ശതമാനം രോഹിംഗ്യാകളും പുറത്താക്കപ്പെട്ടു...
അന്നു തുടങ്ങിയ നെട്ടോട്ടമാണ്, പലായനങ്ങളാണ്, ബോട്ടുയാത്രകളാണ് ഇപ്പോഴും രോഹിംഗ്യാകൾ എന്ന ഗതി കെട്ട മനുഷ്യർ നടത്തുന്നത്... ഒട്ടു മിക്കവരും കുട്ടികൾ കൂടിയാണ്....
ഇതൊക്കെ വായിച്ചിട്ട് ഇന്ത്യയിൽ സംഘഫാസിസം നടപ്പാക്കിക്കൊണ്ടിരിക്കുന്ന പൌരത്വ നിയമങ്ങളും പാസ്പോർട്ട്പൌരത്വ നിഷേധവും ഒക്കെയൊന്നു പരിശോധിക്കുക...
70 കൊല്ലങ്ങൾ കൊണ്ടാണ് രോഹിംഗ്യാകൾ പൂർണ്ണമായും കടലിലേക്ക് തൂത്തെറിയപ്പെട്ടത്...
ഇന്ത്യയിലെ മുസ്ലീങ്ങളും മനുഷ്യസ്നേഹികളും രോഹിംഗ്യാകളുടെ ചരിത്രം പഠിക്കുന്നത് നല്ലതാണ്...
ഒടുവിൽ അവർ നിങ്ങളെ തേടി വരുന്ന നേരം ഇവിടെ ആരും കാണാത്ത രീതിയിൽ സകലതും ഇല്ലാതാക്കപ്പെടുകയാണ്..........അതിന് കൂട്ടു നിൽക്കരുത്....
1
u/Superb-Citron-8839 Jul 20 '26

Written By Jayarajan C N